3 Thursday
July 2025
2025 July 3
1447 Mouharrem 7

ടി എ ഉസ്മാന്‍ മാസ്റ്റര്‍

എസ് മുഹമ്മദ് കുഞ്ഞി


കാസര്‍കോട്: ക്യു എല്‍ എസ് പഠിതാവ് ടി എ ഉസ്മാന്‍ മാസ്റ്റര്‍ നിര്യാതനായി. ക്യു എല്‍ എസ് ക്ലാസ് കഴിഞ്ഞാലും ഇശാ നമസ്‌കാരം കഴിഞ്ഞ് അല്‍പ നേരം കാസര്‍കോട് മുബാറക് മസ്ജിദ് പരിസരത്ത് ക്ലാസിനെ കുറിച്ച ചര്‍ച്ചയുമായി ഇരിക്കും. പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ദീനീ മേഖലയില്‍ പുതുതായി ഇറങ്ങിയതും വായന കൊണ്ട് പരിചയപ്പെടാനിടയായതുമായ ഗ്രന്ഥങ്ങളെ കുറിച്ച് പരിചയപ്പെടുത്തും. വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള സല ഫി പള്ളിയില്‍ സ്ഥിരമായി ജമാഅത്തിനെത്തും. സംസാരത്തില്‍ പോലും ആരെയും വേദനിപ്പിക്കാത്ത മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു. ശബാബ് വാരികയുടെ സജീവ സഹയാത്രികനായിരുന്നു. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).

Back to Top