കെ എന്‍ എം മര്‍കസുദ്ദഅ്‌വ വയനാട് ജില്ല അബ്ദുസ്സലീം പ്രസിഡന്റ്, അബ്ദുസ്സലാം സെക്രട്ടറി

കല്‍പ്പറ്റ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ വയനാട് ജില്ലാ സമിതിക്ക് പുതിയ ഭാരവാഹികള്‍. എസ് അബ്ദുസ്സലീം മേപ്പാടി (പ്രസിഡന്റ്), അബ്ദുസ്സലാം മുട്ടില്‍ (സെക്രട്ടറി), അബ്ദുല്‍ഹക്കീം അമ്പലവയല്‍ (ട്രഷറര്‍), കെ ആലിക്കുട്ടി റിപ്പണ്‍, എന്‍ വി മൊയ്തീന്‍ കുട്ടി മദനി, സി ഇല്‍യാസ് ബത്തേരി (വൈ. പ്രസിഡന്റ്), ബഷീര്‍ സ്വലാഹി, അബ്ദുല്‍ജലീല്‍ മദനി, കെ ഖലീലുര്‍റഹ്മാന്‍, അമീര്‍ അന്‍സാരി (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. കൗണ്‍സില്‍ യോഗം സംസ്ഥാന സെക്രട്ടറി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എം സൈതലവി എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു.
