സ്ത്രീ ശാക്തീകരണത്തിന് സമഗ്ര പദ്ധതികള്‍ വേണം: എം ജി എം

എടവണ്ണ: സ്ത്രീ ശാക്തീകരണം കേവലം പ്രസ്താവനകളിലും തല്പര വിഷയങ്ങളിലും മാത്രം പോരായെന്നും അത് നടപ്പിലാക്കാന്‍ സമഗ്രമായൊരു പദ്ധതി സര്‍ക്കാര്‍ രൂപീകരിക്കുകയും വ്യവസ്ഥാപിതമായി അത് നടപ്പിലാക്കുകയും ചെയ്യണമെന്നും എം ജി എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രതിനിധി സംഗമം ആവിശ്യപ്പെട്ടു. സനിയ അന്‍വാരിയ്യ പ്രസിഡന്റായും താഹിറ ടീച്ചര്‍ മോങ്ങം സെക്രട്ടറിയായും ആശിബ പത്തപ്പിരിയം ട്രഷററായും അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ജില്ലാ സമിതിയെ പ്രതിനിധി സംഗമത്തില്‍ തിരഞ്ഞെടുത്തു. പുടവ കുടുംബ മാസിക ജില്ലാ പ്രചരണോദ്ഘാടനം എ ജമീല ടീച്ചര്‍ നിര്‍വഹിച്ചു. കെ പി അബ്ദുറഹ്മാന്‍ സുല്ലമി, ഡോ. ജാബിര്‍ അമാനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സനിയ്യ അന്‍വാരിയ്യ, താഹിറ ടീച്ചര്‍ മോങ്ങം, ആശിബ പത്തപ്പിരിയം, ആസ്യ ടീച്ചര്‍ പാണ്ടിക്കാട്, വി ചിന്ന ടീച്ചര്‍ സംസാരിച്ചു.
