എം ജി എം പ്രതിനിധി സംഗമം
തിരൂര്‍: എം ജി എം മണ്ഡലം പ്രതിനിധി സംഗമം കെ എന്‍ എം മര്‍കസുദ്ദഅവ ജില്ല സെക്രട്ടറിയേറ്റംഗം ഹുസൈന്‍ കുറ്റൂര്‍ ഉദ്ഘാടനം ചെയ്തു. എം ജി എം പ്രസിഡന്റ് വി പി ആയിഷ അധ്യക്ഷത വഹിച്ചു. സലീം ബുസ്താനി പ്രഭാഷണം നടത്തി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷീദ, നസീറ രണ്ടത്താണി, തസ്‌ലീന കുഴിപ്പുറം, മുംതാസ് തിരുരങ്ങാടി, ഹസീന പരപ്പനങ്ങാടി, സൈനബ കുറ്റൂര്‍, എം എം സൈനുദ്ദീന്‍, പി നിബ്‌റാസുല്‍ ഹഖ് പ്രസംഗിച്ചു. ഭാരവാഹികള്‍: ആയിഷാബി ടീച്ചര്‍ (പ്രസിഡന്റ്), ആയിശുമ്മു വാണിയന്നൂര്‍ (സെക്രട്ടറി), സി കെ ആയിശ (ട്രഷറര്‍)
