ഇറാന്‍ ആണവ കരാര്‍ പുരോഗമിക്കുമ്പോഴും അന്തിമ കരാര്‍ അവ്യക്തം

വന്‍ശക്തി രാഷ്ട്രങ്ങളുമായി 2015-ലെ ഇറാന്‍ ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ച ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ തുടരുകയാണ്. ഇറാനും പാശ്ചാത്യ രാഷ്ട്രങ്ങളും തമ്മില്‍ വിഭിന്ന കാഴ്ചപ്പാടുകള്‍ നിലനിനില്‍ക്കെ അന്തിമ കരാര്‍ ഇനിയും അവ്യക്തമാണ്. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഇറാന്‍, ചൈന, റഷ്യ, യു.കെ, ഫ്രാന്‍സ്, ജര്‍മനി പ്രതിനിധികള്‍ ഏഴാം ഘട്ട ചര്‍ച്ച പുനഃരാരംഭിക്കുന്നതിന് വ്യാഴാഴ്ച വിയന്നില്‍ വീണ്ടും യോഗം ചേര്‍ന്നിരുന്നു. യു എസ് പ്രതിനിധി റോബര്‍ട്ട് മാലി ഈ വാരാന്ത്യത്തില്‍ വിയന്നയില്‍ പ്രതിനിധി സംഘത്തെ നയിക്കുമെന്നാണ് കരുതുന്നത്. 2018ല്‍ യു എസ് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്‍വാങ്ങുകയും, ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു. ഔദ്യോഗികമായി ജെ സി പി ഒ (ഖീശി േഇീാുൃലവലിശെ്‌ല ജഹമി ീള അരശേീി) എന്നറിയപ്പെടുന്ന ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം, ഇറാന്‍ യു എസുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിന് ഇതുവരെ തയാറായിട്ടില്ല. കരാര്‍ പുനഃസ്ഥാപിക്കുന്നതിന് താല്‍പര്യപ്പെടുന്നതായി ജോ ബൈഡന്‍ വ്യക്തമാക്കിയിട്ടും ഇറാന്‍ കൂടിക്കാഴ്ച നടത്തുന്നതിന് വിസമ്മതിക്കുകയാണ്.
