5 Friday
December 2025
2025 December 5
1447 Joumada II 14

അല്‍ജീരിയന്‍ ‘ആര്‍കൈവുകള്‍’ പൊതുജനത്തിന് മുന്നിലെത്തിക്കുമെന്ന് ഫ്രാന്‍സ്


അല്‍ജീരിയന്‍ സ്വാതന്ത്ര്യപോരാട്ടവുമായി ബന്ധപ്പെട്ട ദേശീയ ചരിത്രരേഖകളുടെ തരംതിരിച്ച ഭാഗങ്ങള്‍ ഉടന്‍ പൊതുജനത്തിന് തുറന്നുകൊടുക്കുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍. ഇത് 20-ാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. 1954-നും 1962-നുമിടയില്‍ ഫ്രാന്‍സ് അന്നത്തെ കോളനിയില്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനെതിരെ യുദ്ധം നയിച്ചിരുന്നു. ആ യുദ്ധത്തില്‍ പതിനായിരക്കണക്കിന് അള്‍ജീരിയക്കാര്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് സേനയും അവരുടെ സഹായികളും പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ പീഡനം അഴിച്ചുവിടുകയും ചെയ്തതായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. അള്‍ജീരിയയിലെ യുദ്ധം ഫ്രാന്‍സിനെ വിറപ്പിക്കുകയും, ഫ്രഞ്ച് ഭരണത്തിന് അന്ത്യംകുറിക്കുന്നതിന് അന്നത്തെ പ്രസിഡന്റായിരുന്ന ചാള്‍സ് ഡി ഗല്ലിക്കെതിരെ അട്ടിമറി ശ്രമമുണ്ടാവുകയും ചെയ്തിരുന്നു. യുദ്ധം അവസാനിച്ച് ഏകദേശം 20 വര്‍ഷം കഴിയുമ്പോഴും, സംഘര്‍ഷം ഇപ്പോഴും ഫ്രാന്‍സില്‍ വളരെ വൈകാരികവും വിഭാഗീയവുമായ വിഷയമാണ്.

Back to Top