തിരുവനന്തപുരം ജില്ലാ ഇസ്‌ലാഹി പ്രതിനിധി സംഗമം
തിരുവനന്തപുരം: സമൂഹത്തില്‍ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മതത്തിന്റെ ഭാഗമാക്കാനുള്ള പ്രവണത ചെറുക്കണമെന്ന് ജില്ലാ ഇസ്‌ലാഹി പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പ്രഫ. ഷാജഹാന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍, കെ എന്‍ എം സംസ്ഥാന പ്രതിനി ധി വി പി അക്ബര്‍ സാദിഖ്, യാസിര്‍ അറഫാത്ത് സുല്ലമി, നാസര്‍ സലഫി, പി കെ കരീം, പി കെ അബ്ദുല്‍ഖാദര്‍, ഡോ. ബാവ, നൂറ വാദിദ, നവീറുല്‍ ഇഹ്‌സാന്‍, ശരീഫ് കുറ്റിച്ചല്‍, അനീസ് സിറ്റി, നസീര്‍ വള്ളക്കടവ് പ്രസംഗിച്ചു.