ഡിജിറ്റലിലും ശ്രദ്ധവേണം
ഹന അബ്ദുല്ല ചെങ്ങോട്ടുകാവ്
സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റല്‍ രീതിയിലേക്ക് മാറുന്നത് നല്ല കാര്യമാണെങ്കിലും ഇതിനുമുണ്ട് ദോഷവശങ്ങള്‍. ഫോണ്‍ നമ്പറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാന്‍ ഇപ്പോള്‍ ഫോണിലേക്ക് വരുന്ന ഒ ടി പി പറഞ്ഞു തരണം തുടങ്ങി അനവധി വ്യാജ സന്ദേശങ്ങളാണ് ഓരോ ദിവസവും പലരെയും തേടി എത്തുന്നത്. നിരവധി പേര്‍ ഇന്നും ഇത്തരം വ്യാജ സന്ദേശത്തിന് ബലിയാടാവാറുമുണ്ട്. വ്യാജ സന്ദേശങ്ങളില്‍ കുടുങ്ങി പണം നഷ്ട്ടപ്പെട്ടവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് കൂടിവരുന്ന ഇത്തരം പ്രവണതകളെയാണ്. ഓ ടി പി നല്‍കി നിമിഷങ്ങള്‍ക്കകം ബാങ്കില്‍ നിന്നും തുക പിന്‍വലിക്കപ്പെടുന്നു. ഇതു സംബന്ധിച്ച സന്ദേശം വരുമ്പോഴാണ് പലരും കബളിക്കപ്പെട്ടത് അറിയുന്നത്. ഒ ടി പി മറ്റാരുമായും ഷെയര്‍ ചെയ്യരുതെന്നത് ഒ ടി പി അറിയിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ ഉണ്ടായിട്ടു പോലും ഇത്തരം ഫോണ്‍കോളുകള്‍ക്ക് മറുപടിയായി നമ്മള്‍ പറഞ്ഞു കൊടുക്കുന്ന ഒ ടി പി യാണ് കാരണമാകുന്നത് എന്നത് തികച്ചും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഒരിക്കലും ബാങ്കുകള്‍ ഫോണിലൂടെ വിളിച്ചു ഒ ടി പി ആവിശ്യപ്പെടുകയില്ല. അതുപോലെ തന്നെ ഓണ്‍ലൈനിലൂടെയുള്ള ബാങ്കിങ് ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക വഴി ഒരു പരിധി വരെ ഇത്തരം തട്ടിപ്പുകളില്‍ നിന്ന് മുക്തരാവാന്‍ നമുക്ക് സാധിക്കും.