5 Friday
December 2025
2025 December 5
1447 Joumada II 14

ഇല്‍ഹാം ഉമറിനെതിരെ വധഭീഷണിയും വംശീയാധിക്ഷേപവും


യു എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാം ഉമറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി ഉണ്ടായതായി പരാതി. യു എസിലെ മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിനെതിരെ നിലപാട് സ്വീകരിച്ചതിനാലാണ് തനിക്കെതിരെ വധഭീഷണി ഉണ്ടായതെന്ന് ഉമര്‍ പറഞ്ഞു. നേരത്തെ അവരുടെ സഹപാര്‍ലമെന്റേറിയന്‍ ലോറന്‍ ബോബര്‍ട്ട് ഇല്‍ഹാന്‍ ജിഹാദി സ്‌ക്വാഡ് അംഗമാണെന്നും അവര്‍ ചാവേര്‍ പടയാളിയാണെന്നും വംശീയ അധിക്ഷേപമുയര്‍ത്തിയിരുന്നു. പ്രസ്താവന പിന്‍വലിച്ച് ലോറന്‍ പരസ്യമായി മാപ്പ് പറയണമെന്ന് ഇല്‍ഹാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അധിക്ഷേപ വാക്കുകളും വധഭീഷണിയും അയച്ചത്. ‘എന്റെ ഹിജാബ് അഴിച്ചുമാറ്റുന്നത് എനിക്ക് ഒരിക്കലും ഒരു ഓപ്ഷനായിരുന്നില്ല. കാരണം എനിക്കറിയാം നമ്മളെല്ലാം നമ്മുടെ മൂല്യങ്ങള്‍ക്ക് വേണ്ടി അഭിമാനത്തോടെയാണ് നിലകൊള്ളുന്നതെന്ന്. ഈ രാജ്യത്തിന്റെ വൈവിധ്യവും നമ്മുടെ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യവും ആഘോഷിക്കുമ്പോള്‍ മറ്റുള്ളവര്‍ നമുക്കൊപ്പം നില്‍ക്കുന്നു’ -ഇല്‍ഹാം ട്വീറ്റ് ചെയ്തു.

Back to Top