മലപ്പുറം ഈസ്റ്റ് ജില്ലയില്‍ എം എസ് എം കാമ്പയിന് തുടക്കമായി
മലപ്പുറം: ഉണരേണ്ട കാലം; ഉണര്‍ത്തേണ്ട പാഠം’ പ്രമേയത്തില്‍ എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല സമിതി സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ലുക്മാന്‍ പോത്തുകല്ല്, ഫഹീം പുളിക്കല്‍, ജില്ലാ സെക്രട്ടറി ഫഹീം ആലുക്കല്‍, കല്ലട കുഞ്ഞിമുഹമ്മദ്, ജൗഹര്‍ അയനിക്കോട്, അജ്മല്‍ പോത്തുകല്ല്, ആമിന ടീച്ചര്‍ വണ്ടൂര്‍, പി വി ഉസ്മാനലി, റോഷന്‍ പൂക്കോട്ടുംപാടം, ജംഷാദ് എടക്കര, നജീബ് തവനൂര്‍, അജ്മല്‍ കൂട്ടില്‍, ജൗഹര്‍ അരൂര്‍, തമീം എടവണ്ണ, റഫീഖ് അകമ്പാടം, കെ പി സഹല്‍, ഹബീബ് കാട്ടുമുണ്ട, ആസാദ് തെക്കുംപുറം പ്രസംഗിച്ചു.