9 Saturday
August 2025
2025 August 9
1447 Safar 14

പാലക്കാട് ജില്ലാ ഹൈസെക് സമ്മേളനം


പാലക്കാട്: ഭക്ഷണത്തില്‍ വര്‍ഗീയ വിഷം കലര്‍ത്തുന്നവര്‍ക്കെതിരെ മതേതര സമൂഹവും സര്‍ക്കാരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് എം എസ് എം പാലക്കാട് ജില്ലാ സമിതി പട്ടാമ്പിയില്‍ സംഘടിപ്പിച്ച ഹൈസെക് – ഹയര്‍ സെക്കന്‍ഡറി സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ മുഖ്യാതിഥിയായി. അബ്ദുല്‍ ജലീല്‍ മദനി വയനാട്, നബീല്‍ മുഹമ്മദ്, ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, ജസീം സാജിദ്, ആദില്‍ നസീഫ്, ഹക്തര്‍ പാലക്കാട്, അബ്ദുല്‍ വാജിദ്, ആദില്‍ ഹുസൈന്‍, സമാഹ് ഫാറൂഖി ആഷിഖ് അസ്ഹരി, അബ്ദുസ്സമദ് ചളവറ, അഹ്മദ് രിദ്‌വാന്‍ പ്രസംഗിച്ചു.

Back to Top