ഹലാലില്‍ ഹറാം തിരയുന്നവര്‍
ഹിലാല്‍ മുഹമ്മദ്
ഹലാല്‍ വിവാദം പുകയുകയാണല്ലോ. യഥാര്‍ഥത്തില്‍ ഹലാല്‍ എന്തെന്ന് അറിയാത്തതാണോ, വര്‍ഗീയത വളര്‍ത്താന്‍ അജണ്ട തിരയുന്നതാണോ എന്ന സംശയമാണ് പലരുടെയുമുള്ളില്‍. ചിലര്‍ കരുതിയതാകട്ടെ അത് ഭക്ഷണം സംബന്ധമായ മാത്രമൊന്നാണെന്നാണ്. ഈ അജ്ഞത മുതലെടുത്ത് ഭീതി വിതക്കുകയാണ് സംഘപരിവാര്‍. എനിക്കേറെ പരിചയമുള്ള ഒരു ഹൈന്ദവ അധ്യാപകന്‍ വരെ മുസ്ലിംകളുടെ വീട്ടില്‍ നിന്ന് ധൈര്യപ്പെട്ടെങ്ങനെ ഭക്ഷണം കഴിക്കും, അവര്‍ ഹലാലാക്കാന്‍ വേണ്ടി തുപ്പാറില്ലേ തുടങ്ങിയ രീ തിയില്‍ ചോദിക്കുന്നത് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സമ്പത്തിന്റെ വിശുദ്ധിയാണ് ഹലാലിന്റെ അടിത്തറ. മനുഷ്യന്‍ നേടിയെടുക്കുന്ന ഏതു സമ്പത്തും സത്യമുള്ളതായിരിക്കണം എന്ന ദൈവിക ശാസന ശക്തമാണ്. ധാര്‍മികവും ന്യായപൂര്‍ണവുമായ വഴികളിലൂടെ മാത്രം സ്വരുക്കൂട്ടിയതാകണം ഏതു സമ്പാദ്യവും. ഇതു മാത്രമാണ് ഹലാല്‍. കളവ്, ചതി, അന്യായം, അഴിമതി, പലിശ, കൊള്ളലാഭം എന്നിവയിലൂടെ കൈക്കലാക്കുന്നതും, മലിനവും മ്ലേഛവുമായ വസ്തുക്കള്‍ വിറ്റ് നേടുന്നതുമായ സമ്പത്ത് ഹറാം ആണ്. ഇത്ര ലളിതമായ ഒരു നിഷ്ഠയെ എന്തോ വലിയ പാതകമാക്കി അവതരിപ്പിക്കുന്ന വര്‍ഗീയ അജണ്ടകള്‍ തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്