നിരാശ
ഷഫീഖ് പറാടന്‍ കൊളപ്പുറം
പുഴ തേടിയിറങ്ങിയ
എനിക്ക് നിരാശയായിരുന്നു
പുഴകള്‍ക്ക് പകരം
പുരകളായിരുന്നു…
കാട് തേടിപ്പോയപ്പോഴും
നിരാശ മാത്രമായിരുന്നു
കാടുകള്‍ ശൂന്യമായിരുന്നു
പടുകൂറ്റന്‍ സൗധങ്ങളും
യന്ത്രശാലകളും
തിങ്ങി നിറഞ്ഞിരുന്നു….
ദാഹ ജലം തേടിയപ്പോഴും
വീണ്ടും നിരാശ തന്നെ
ജല സ്രോതസ്സുകള്‍
വറ്റി വരണ്ടിരുന്നു…
മനുഷ്യന്റെ വികൃതികള്‍ക്ക്
മനുഷ്യന്‍ തന്നെ ഇരയാകുന്ന കാലം വരും.