മീമ്പറ്റ മുഹമ്മദ് കുട്ടി
എം അഹ്മദ്കുട്ടി മദനി എടവണ്ണ
എടവണ്ണ: പ്രദേശത്തെ ഇസ്‌ലാഹീ കാരണവരായിരുന്ന മീമ്പറ്റ മുഹമ്മദ് കുട്ടി എന്ന കുഞ്ഞിമാന്‍ (87) നിര്യാതനായി. രണ്ട് പതിറ്റാണ്ടിലധികമുള്ള ജിദ്ദയിലെ പ്രവാസ ജീവിതത്തിനിടയില്‍ പ്രസ്ഥാനരംഗത്ത് നിസ്വാര്‍ഥ സേവനമനുഷ്ഠിച്ചു. ജിദ്ദ ഇസ്‌ലാഹീ സെന്ററിന്റെ സ്ഥാപകകാലത്തെ പ്രവര്‍ത്തകനായിരുന്നു. വിദേശ രാജ്യങ്ങളില്‍ ശബാബ് വാരിക ഇന്നത്തെ പോലെ എത്തിക്കാന്‍ കഴിയാതിരുന്ന കാലത്ത് ഒരോ ലക്കവും ഫോട്ടോകോപ്പിയെടുത്ത് ആളുകളിലെത്തിക്കുമായിരുന്നു. സെന്ററിന്റെ ഇസ്‌ലാഹീ ഹജ്ജ് കാരവനടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ വളണ്ടിയറായി സേവനം ചെയ്തിട്ടുണ്ട്. നാട്ടുകാരെ സംഘടിപ്പിച്ച് ജിദ്ദ- എടവണ്ണ മഹല്ല് കമ്മിറ്റി രൂപീകരിക്കുകയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
നാട്ടിലെത്തിയ ശേഷവും സംഘടനാ പിളര്‍പ്പിന്റെ പ്രയാസകരമായ ഘട്ടത്തില്‍ മര്‍കസുദ്ദഅ്‌വാ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് കര്‍മനിരതനായി. എടവണ്ണ ഇസ്‌ലാഹീ സെന്റര്‍, ബൈത്തുസ്സകാത്ത്, പാലിയേറ്റീവ് ക്ലിനിക്ക് എന്നീ സ്ഥാപനങ്ങളുടെ അടിത്തറ പാകുന്നതില്‍ പങ്കുവഹിച്ചു. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: അലി റഷീദ്, അലി നിസാര്‍ മദനി, അലി അന്‍സാര്‍, ഫാത്വിമ സുഹ്‌റ, നദീറ, ബേബി റിഹാന. അല്ലാഹു പരേതന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ. (ആമീന്‍)