9 Saturday
August 2025
2025 August 9
1447 Safar 14

സ്‌കോര്‍ പാലിയേറ്റീവ് ക്ലിനിക്ക് ഉദ്ഘാടനം


പുത്തൂര്‍: സ്‌കോര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പുത്തൂര്‍ പാലിയേറ്റീവ് ക്ലിനിക്ക് നാഗാളികാവില്‍ അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ചെയര്‍മാന്‍ കെ പി ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുന്നാസര്‍ നിര്‍വഹിച്ചു. പ്രൈം ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ നല്‍കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ സി ഇ ഒ അബ്ദുന്നാസര്‍ മുള്ളമ്പലത്തില്‍ നിന്ന് സ്‌കോര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഐ പി അബ്ദുസ്സലാം ഏറ്റുവാങ്ങി. അബ്ദുസ്സലാം പുത്തൂര്‍ പാലിയേറ്റീവ് പദ്ധതി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എസ് പി ഷഹന, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ യൂനുസ് അമ്പലക്കണ്ടി, വാര്‍ഡ് മെമ്പര്‍ പി ഇബ്‌റാഹിം, ശിവദാസന്‍, എ കുഞ്ഞാലി, ആര്‍ കെ അബ്ദുല്ല ഹാജി, പി അബ്ദുല്‍മജീദ് മദനി, എം പി അബ്ദുല്‍ഖാദര്‍, എം പി മൂസ, ശുക്കൂര്‍ കോണിക്കല്‍ പ്രസംഗിച്ചു. കെ പി അബ്ദുല്‍ അസീസ് സ്വലാഹി സമാപന പ്രഭാഷണം നടത്തി.

Back to Top