ആത്മീയ വാണിഭക്കാരുടെ ചൂഷണം തിരിച്ചറിയണം
ശ്രീകണ്ഠപുരം: ജനങ്ങളുടെ ദൗര്‍ബല്യങ്ങളില്‍ ആത്മീയവാണിഭം വളര്‍ത്തുന്ന പുരോഹിത ചൂഷണം തിരിച്ചറയണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പൊതുയോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അതാവുല്ല ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. അശ്രഫ് മാച്ചേരി, സഹദ് ഇരിക്കൂര്‍ പ്രസംഗിച്ചു.