9 Saturday
August 2025
2025 August 9
1447 Safar 14

ഹലാല്‍ വിവാദം സമൂഹത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമം

കണ്ണൂര്‍: ഹലാല്‍ വിവാദങ്ങളിലൂടെ സമൂഹത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് ഐ എസ് എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ‘ആത്മീയത വാണിഭമല്ല വിമോചനമാണ്’ പ്രമേയത്തില്‍ സാമൂഹ്യബോധനം, യുവജാഗ്രത, പ്രതിഷേധറാലി, സര്‍ഗ പ്രതിരോധം, ഐഡിയല്‍ ഡയലോഗ്, വാഹന സന്ദേശ പ്രചാരണം, ലഘുലേഖ വിതരണം ഗൃഹസന്ദര്‍ശനം എന്നിവ നടത്തും. പ്രസിഡന്റ് സഹദ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, റസല്‍ കക്കാട്, മുഹമ്മദ് കണ്ണൂര്‍, ജസീല്‍ പൂതപ്പാറ, റബീഹ് മാട്ടൂല്‍, അജ്‌സര്‍, കെ ഇബ്‌റാഹീം കുട്ടി, അനസ് തളിപ്പറമ്പ പ്രസംഗിച്ചു.

Back to Top