12 Monday
January 2026
2026 January 12
1447 Rajab 23

തട്ടിപ്പുകേന്ദ്രങ്ങളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം

തിരൂര്‍: അന്ധവിശ്വാസ പ്രചാരകരെയും തട്ടിപ്പ് കേന്ദ്രങ്ങളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ എന്‍ എം മര്‍കസദ്ദഅ്‌വ മലപ്പുറം വെസ്റ്റ് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ അബ്ദുല്‍കരീം എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി ആബിദ് മദനി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, കെ മൂസക്കുട്ടി മദനി കുഴിപ്പുറം, എം ടി മനാഫ്, സുഹൈല്‍ സാബിര്‍ രണ്ടത്താണി, ഇബ്‌റാഹിം അന്‍സാരി, കെ പി അബ്ദുല്‍വഹാബ്, കെ അബ്ദുല്ലക്കുട്ടി, അഷ്‌റഫ് മദനി, റസാഖ് താനൂര്‍, ഹുസൈന്‍ കുറ്റൂര്‍, എ ടി ഹസന്‍ മദനി, വി പി മനാഫ്, റാഫി അറക്കല്‍, ശരീഫ് കോട്ടക്കല്‍, സകരിയ്യ കുറ്റൂര്‍, മജീദ് കണ്ണാടന്‍ പ്രസംഗിച്ചു.

Back to Top