ആവര്‍ത്തിച്ചു വരുന്ന ദുരന്തം
മന്‍സൂര്‍ പള്ളപ്പാടി
കേരളം മഹാദുരന്തത്തില്‍ നിന്ന് കരകയറി വരികയാണ്. എല്ലാ മേഖലകളിലും സഹായസഹകണം മൂലം മുന്നോട്ട് ഗമിക്കുകയാണ് മലയാളികള്‍. കേരളത്തില്‍ ആവര്‍ത്തിച്ചുവരുന്ന ദുരന്തങ്ങള്‍ക്ക് പ്രത്യേകിച്ചു മൂന്നു കാരണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒന്ന്, അതിരുകവിഞ്ഞ മഴ, ജൂണ്‍-ജൂലൈ മാസങ്ങളില്‍ ലഭിക്കേണ്ട മഴ ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ അനിയന്ത്രിതമായി വര്‍ഷിക്കുകയും തന്മൂലം മഹാ പ്രളയസാധ്യതയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. രണ്ട്, സ്വാര്‍ഥ താല്പര്യം, മനുഷ്യന്‍ തന്റെ സ്വന്തം താല്പര്യത്തിനു വേണ്ടി പ്രകൃതി നാശം വരുത്തി ഭൂമിയെ കൊത്തിയെടുത്ത് ഡാമുകള്‍ സൃഷ്ടിച്ചു. ഇതുമൂലം മുല്ലപ്പെരിയാര്‍ അടക്കമുള്ള ഡാമുകള്‍ വന്‍ ഭീഷണിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. മൂന്ന്, അശാസ്ത്രീയമായ രീതി, മഴ പെയ്തു കൊണ്ടിരിക്കുമ്പോള്‍ ഡാമില്‍ ഉള്ള വെള്ളത്തെ തുറന്നുവിടാന്‍ ശരിയായ മാര്‍ഗം സ്വീകരിച്ചില്ല. പ്രകൃതിയില്‍ അശാസ്ത്രീയമായ ഇടപെടല്‍ പാടില്ല. ഡാമുകള്‍ നിര്‍മ്മിക്കുന്നത് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടിയാണ്. ഇടുക്കിയിലേക്ക് മൂന്നോ നാലോ പുഴകള്‍ ഒഴുകുന്നു എന്നത് ദുരന്തങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയേറുകയാണ്. എല്ലാ ഡാമുകളും നിശ്ചിത സമയങ്ങളില്‍ തുറന്നു വിടുന്ന അവസ്ഥ ഉണ്ടാവണം. എന്നാല്‍ വന്‍ ദുരന്തങ്ങളെ ചെറുക്കാന്‍ വലിയതോതില്‍ ഇത് സഹായിച്ചേക്കാം.