26 Sunday
October 2025
2025 October 26
1447 Joumada I 4

ഇന്ത്യന്‍ മുസ്‌ലിംകളുടെ വംശഹത്യ സാധ്യമാക്കല്‍: ഫേസ്ബുക്കിനെതിരെ പ്രതിഷേധം


മുസ്‌ലിംകളെ ലക്ഷ്യമിട്ട് ഇന്ത്യയില്‍ അരങ്ങേറുന്ന വംശഹത്യക്ക് പിന്തുണ നല്‍കുന്ന ഫേസ്ബുക്ക് നടപടിയെ വിമര്‍ശിച്ച് യു എസില്‍ പ്രതിഷേധം. യു എസിലെ പ്രമുഖമായ എട്ട് നഗരങ്ങളിലാണ് നൂറുകണക്കിന് പേര്‍ അണിനിരന്ന പ്രതിഷേധ സംഗമം നടന്നത്. ഇന്ത്യയില്‍ മുസ്‌ലിംകളുടെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള പീഡനങ്ങള്‍, ശാരീരിക ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവക്ക് പ്രേരിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ സ്വതന്ത്രമായി പോസ്റ്റ് ചെയ്യാന്‍ ഫേസ്ബുക്ക് അനുവദിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കിറശമ ഏലിീരശറല ണമരേവ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യു എസ് നഗരങ്ങളായ അറ്റ്‌ലാന്റ, ചിക്കാഗോ, ഷാര്‍ലറ്റ്, ഹൂസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ്, സാന്‍ഡീഗോ, സിയാറ്റില്‍, ഫേസ്ബുക്ക് ആസ്ഥാനമായ സാന്‍ ഫ്രാന്‍സിസ്‌കോയിലെ മെന്‍ലോ പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ‘ഫേസ്ബുക്കിന്റെ കൈകളില്‍ രക്തമുണ്ട്,’ ‘ഫേസ്ബുക്കില്‍ ഉപയോഗിക്കുന്ന അല്‍ഗൊരിതങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്കും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും എതിരെ പക്ഷപാതപരമാണ്’ തെളിയിക്കപ്പെട്ട ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഞങ്ങള്‍ ഫേസ്ബുക്കിനെ അപലപിക്കുന്നു. എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

Back to Top