1 Tuesday
July 2025
2025 July 1
1447 Mouharrem 5

വഖഫ് ബോര്‍ഡ് നിയമനം: മുസ്്‌ലിം താല്പര്യം അവഗണിച്ചാല്‍ ശക്തമായി നേരിടും -കെ എന്‍ എം മര്‍കസുദ്ദഅവ

കോഴിക്കോട്: കേരള വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്്മദ് കുട്ടിയും ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കേരള വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ക്ക് മാത്രം രാജ്യത്തൊരിടത്തുമില്ലാത്ത നിയമന സംവിധാനം കൊണ്ടുവരുന്നത് സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയെതന്നെ ചോദ്യം ചെയ്യുന്നതാണ്.
വഖഫ് ബോര്‍ഡ് നിയമന വിവാദം രാഷ്ട്രീയവത്കരിച്ച് മുസ്്‌ലിം സമുദായത്തിന്റെ താല്പര്യങ്ങളെ അവഗണിക്കാനാണ് നീക്കമെങ്കില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് മുസ്്‌ലിം സമുദായം നിര്‍ബന്ധിതമാവും. മുസ്്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ നിരന്തരമായി കവര്‍ന്നെടുക്കുന്നുവെന്ന സ്ഥിതിവിശേഷം ഭരണ നേതൃത്വത്തിന് ഇനിയും മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയപ്പെടുക തന്നെ ചെയ്യുമെന്ന് പ്രസിഡന്റ് ഡോ. ഇ കെ അഹ്്മദ് കുട്ടിയും ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ വ്യക്തമാക്കി.

Back to Top