പ്രതിഷേധ രീതി മാറേണ്ടതുണ്ട്
ഷമ്മാസ് ഓമാനൂര്‍
പൊതുസ്വത്തുക്കളും സ്വകാര്യസ്വത്തുക്കളും നശിപ്പിച്ചുകൊണ്ട് ജനനീതിക്കെന്ന പേരില്‍ രാഷ്ട്രീയസംഘടനകളും മറ്റും നടത്തുന്ന അക്രമങ്ങള്‍ക്കും കോപ്രായങ്ങളും സാക്ഷര കേരളത്തിലിന്നും മാറ്റമില്ലാതെ തുടരുന്നു. പൊതുനിരത്തുകള്‍ തടസ്സപ്പെടുത്തിയുള്ള സമരങ്ങളും പ്രകടനങ്ങളും ജാഥകളും യോഗങ്ങളും ഉത്സവങ്ങളും തടയണമെന്ന ഹര്‍ജി പൊതുതാല്‍പര്യ സ്വഭാവമുള്ള പൊതുതാല്‍പര്യ ഹര്‍ജിയല്ലാതെ നിലനില്‍ക്കില്ല എന്നതും ഇതിനു സഹായകമാവുന്നു. സമാധാനപരമായ സമരമുറകളുപേക്ഷിച്ച് അക്രമാസക്തമായ സമരമുറകളുപയോഗിച്ച് പ്രതിഷേധിക്കുന്ന രീതി ലജ്ജാവഹമാണെന്ന് നാടിനും നേതാക്കള്‍ക്കും അറിയാമായിരുന്നിട്ടും ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള തത്രപ്പാടിനിടയില്‍ നിരത്തുകളിലെ തിരക്കില്‍ പൊലിഞ്ഞു പോകുന്ന ജീവനുകളോര്‍ത്തെങ്കിലും ഇന്നത്തെ ഭരണകൂടവും നേതാക്കളും മാറിചിന്തിച്ചില്ലെങ്കില്‍ തലമുറകളോളം ഈ രീതി തുടര്‍ന്ന് പോകുമെന്നതില്‍ സംശയമില്ല.