5 Friday
December 2025
2025 December 5
1447 Joumada II 14

2022ഓടെ ആദ്യ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഒമാന്‍


2022ഓടെ രാജ്യത്തിന്റെ ആദ്യത്തെ ബഹിരാകാശ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഒമാന്‍. അയല്‍രാജ്യങ്ങളായ ചില ഗള്‍ഫ് രാഷ്ട്രങ്ങളുമായി ചേര്‍ന്നാണ് ഒമാന്‍ ഉപഗ്രഹം വിക്ഷേപിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
‘ക്യുബിസാറ്റ്’ എന്നാകും ഉപഗ്രഹത്തിന്റെ പേരെന്നും രണ്ട് ഒമാനി കമ്പനികളായ ഋഠഇഛ, ഠൗമമേൃമ എന്നിവയുടെയും പോളിഷ് സ്ഥാപനമായ ടമ േഞല്ീഹൗശേീിന്റെയും സഹായത്തോടെയാണ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുകയെന്നും ഒമാന്‍ ദിനപത്രമായ അല്‍ഷബീബ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച ദുബായില്‍ നടന്ന ഇന്റര്‍നാഷണല്‍ ആസ്‌ട്രോനോട്ടിക്കല്‍ കോണ്‍ഗ്രസിന്റെ ഭാഗമായാണ് ഈ ഉപഗ്രഹ വിക്ഷേപ പദ്ധതി തയാറാക്കിയത്. ഏറ്റവും നൂതനവും വികസിതവുമായ ബഹിരാകാശ സാങ്കേതികവിദ്യകളും ഇമേജ് വിശകലനവും ആക്‌സസ് ചെയ്യാനുള്ള കഴിവ് രാജ്യത്തിന് നല്‍കുക എന്നത് കൂടിയാണ് ദൗത്യത്തിന് പിന്നിലെ ലക്ഷ്യം.
ഈ പ്രവേശനം ആഗോള ബഹിരാകാശ മേഖലകളുടെ വ്യവസായം ഉള്‍ക്കൊള്ളുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒമാനെ ഉള്‍പ്പെടുത്തുകയും രാജ്യത്തെ അതിന്റെ ദേശീയ ഡിജിറ്റല്‍ യജ്ഞമായ ‘ഇ.ഒമാന്‍’ പദ്ധതിയിലൂടെ അതിന്റെ ഐടി മേഖലയെ മുന്നോട്ട് കൊണ്ടുപോകാനും സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനും കൂടിയാണ് ലക്ഷ്യമിടുന്നത്.

Back to Top