21 Wednesday
January 2026
2026 January 21
1447 Chabân 2

ഭരണ പരിഷ്‌കാര കമ്മീഷന്‍ ശിപാര്‍ശകള്‍ ഗൗരവമായെടുക്കണം- സി പി ഉമര്‍ സുല്ലമി

കോഴിക്കോട്: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ ഭരണ പരിഷ്‌കരണ കമ്മിഷന്‍ ശിപാര്‍ശ ചെയ്ത നിയമ നിര്‍മാണം സര്‍ക്കാര്‍ ഗൗരവമായെടുക്കണമെന്ന് കെ എന്‍ എം. മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന: സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിന്റെ വിദ്യാഭ്യാസ പരവും സാംസ്‌കാരികവുമായ പ്രബുദ്ധതയെ വെല്ലുവിളിക്കും വിധം മന്ത്രവാദ ആഭിജാര അന്ധവിശ്വാസങ്ങള്‍ക്ക് അടിപെട്ടുകൊണ്ടിരിക്കുകയാണ് കേരളീയ സമൂഹമിന്ന്. ആത്മീയ വാണിഭക്കാരില്‍ നിന്ന് വിശ്വാസികളെ രക്ഷിക്കാന്‍ ശക്തമായ നിയമ നിര്‍മാണം തന്നെ വേണം. അതിന് സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Back to Top