18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

പ്രഗതി സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

ദാനിഷ് അരീക്കോട്‌

All India Council for Technical Education (AICTE) അംഗീകൃത സ്ഥാപനങ്ങളിലെ സാങ്കേതിക ബിരുദ/ ഡിപ്ലോമ പ്രോഗ്രാമുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമിന്റെ ആദ്യവര്‍ഷത്തില്‍ പഠിക്കുന്നവര്‍, ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടി രണ്ടാംവര്‍ഷത്തില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.
ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ക്കേ ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളു. അപേക്ഷിക്കുന്നവരുടെ വാര്‍ഷിക കുടുംബവരുമാനം എട്ടുലക്ഷം രൂപ കവിയരുത്. ബിരുദപ്രോഗ്രാമില്‍ പഠിക്കുന്നവര്‍ക്ക് നാലുവര്‍ഷത്തേക്കും ഡിപ്ലോമ പഠിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷത്തേക്കും സ്‌കോളര്‍ഷിപ്പ് കിട്ടും.
അപേക്ഷ സമര്‍പ്പിക്കാന്‍: www.scholarships.gov.in
അവസാന തീയതി: നവംബര്‍ 30

പാലക്കാട് ഐ.ഐ.ടിയില്‍
പിഎച്ച്.ഡി, എം.എസ് റിസര്‍ച്ച്

കകഠ പാലക്കാട് നടത്തുന്ന പിഎച്ച്.ഡി, എം.എസ് റിസര്‍ച്ച് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിഎച്ച്.ഡി പ്രോഗ്രാമുകളില്‍ ബയോളജിക്കല്‍ സയന്‍സസ് ആന്റ് എന്‍ജിനീയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഫിസിക്‌സ്, എന്‍വയണ്‍മെന്റല്‍ സയന്‍സസ് ആന്റ് സസ്‌റ്റൈനബ്ള്‍ എന്‍ജിനീയറിങ് മേഖലകളിലാണ് ഗവേഷണ പഠനാവസരം.
എം.എസ് -റിസര്‍ച് പ്രോഗ്രാമില്‍ സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിസിപ്ലിനുകളിലാണ് പ്രവേശനം. പ്രവേശന യോഗ്യതകള്‍, അപേക്ഷ സമര്‍പ്പണം ഫെലോഷിപ് മുതലായ വിവരങ്ങള്‍ക്ക് https://resap.iitpkd.ac.in/ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 10 വരെ സമര്‍പ്പിക്കാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x