5 Friday
December 2025
2025 December 5
1447 Joumada II 14

ഇസ്രായേല്‍ ജയിലിലെ സമരക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഫലസ്തീന്‍


ഇസ്‌റയേല്‍ ജയിലില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റാമല്ലയിലെ അല്‍മനാറ ചത്വരത്തില്‍ നിരവധി ഫലസ്തീനികള്‍ ബുധനാഴ്ച പ്രതിഷേധിച്ചു. നിരാഹാര സമരത്തില്‍ കഴിയുന്ന ആറ് തടവുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അവരില്‍ ചിലര്‍ ഗുരുതരമായ അവസ്ഥയിലുമാണ്.
ഔദ്യോഗികമായി കുറ്റം രേഖപ്പെടുത്തുകയോ വിചാരണ നടത്തുകയോ ചെയ്യാതെ ‘രഹസ്യ വിവരങ്ങളുടെ’ അടിസ്ഥാനത്തില്‍ ഫലസ്തീനികളെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഇസ്‌റയേല്‍ നയമായ ‘ഭരണകൂട തടങ്കല്‍’ (അറാശിശേെൃമശേ്‌ല റലലേിശേീി) ഉത്തരവിനെതിരെ ആറ് തടവുകാര്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തടവുകാരുടെ കുടുംബങ്ങളും, പ്രാദേശിക സിവില്‍ സമൂഹവും, തടവുകാര്‍ക്കായുള്ള സംഘടനകളും പങ്കെടുത്തു.

Back to Top