26 Monday
January 2026
2026 January 26
1447 Chabân 7

ചാരപ്രവര്‍ത്തനം: തുര്‍ക്കി 15 പേരെ അറസ്റ്റ് ചെയ്തു


ഇസ്‌റയേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് തുര്‍ക്കി 15 അറബ് വംശജരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ സബാഹ് ദിനപത്രത്തെ ഉദ്ധരിച്ച് മിഡിലീസ്റ്റ് ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. തുര്‍ക്കി രഹസ്യാ ന്വേഷണ ഏജന്‍സി (ങകഠ) അറസ്റ്റ് ചെയ്തവരില്‍ ഫലസ്തീന്‍ പൗരന്മാരും ഉണ്ടെ ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തുടനീളം മൂന്ന് വ്യക്തികളുള്ള സെല്ലുകളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള 15 പുരുഷന്മാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന്് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അറബ് വംശജരാണെന്നാണ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെ ഉദ്യോഗസ്ഥരുടെയും തുര്‍ക്കിയിലെ ഫലസ്തീന്‍ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
തുര്‍ക്കിയില്‍ താമസിക്കുന്ന ഫലസ്തീന്‍ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ചാരപ്രവര്‍ത്തനം നടത്തുകയും മൊസാദിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. തുര്‍ക്കിയില്‍ കാണാതായ ഫലസ്തീനികള്‍ക്ക് തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്ന ‘മൊസാദ് സെല്‍’മായി ബന്ധമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Back to Top