20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ഇസ്രായേലി കടകളില്‍ വില്‍പ്പന അവസാനിപ്പിച്ച് ‘നൈക്കി’


ലോകത്തെ പ്രമുഖ സ്‌പോര്‍ട്‌സ് വസ്ത്ര നിര്‍മാണ ബ്രാന്‍ഡ് ആയ നൈക്കി ഇസ്‌റയേലി കടകളിലേക്കുള്ള തങ്ങളുടെ ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്തുന്നു. ഫലസ്തീന് പിന്തുണ അറിയിച്ചു കൊണ്ടും ഇസ്‌റയേല്‍ അധിനിവേശത്തിന് എതിരായുമുള്ള ആീ്യരീേേ ഉശ്‌ലേൊലി േമിറ ടമിരശേീി െ(ആഉട) ക്യാംപയിന്റെ ഭാഗമായാണ് നടപടി.
‘കമ്പനി നടത്തിയ സമഗ്രമായ അവലോകനത്തെ തുടര്‍ന്നാണ് ഈ മാറ്റം പരിഗണിക്കുന്നതെന്നും മാറിക്കൊണ്ടിരിക്കുന്ന വിപണി പരിഗണിക്കുമ്പോള്‍, നിങ്ങള്‍ തമ്മിലുള്ള ബിസിനസ്സ് ബന്ധത്തിന്റെ തുടര്‍ച്ചയും കമ്പനിയുടെ നയവും ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും’ നൈക്കി ഇസ്‌റയേല്‍ കടകള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറഞ്ഞു. മിഡിലീസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നൈക്കിന്റെ തീരുമാനം ചില്ലറ വ്യാപാരികളെ സാരമായി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കായിക ബ്രാന്‍ഡുകളിലൊന്നായതിനാല്‍, അതിന്റെ ഉല്‍പ്പന്നങ്ങള്‍ വലിയ ശതമാനം വില്‍പ്പന നടക്കാറുണ്ട്.
നേരത്തെ അമേരിക്കന്‍ ഐസ്‌ക്രീം കമ്പനിയായ ബെന്‍ ആന്റ് ജെറിയും സ മാനമായ തീരുമാനം കൈകൊണ്ടിരുന്നു. ഇസ്‌റയേല്‍ അധിനിവിഷ്ട പ്രദേശങ്ങളി ല്‍ തങ്ങളുടെ ഐസ്‌ക്രീം വില്‍ക്കില്ലെന്നാണ് കമ്പനി അറിയിച്ചത്.

Back to Top