4 Saturday
April 2026
2026 April 4
1447 Chawwâl 16

മരണം

ഇയാസ് ചൂരല്‍മല


എന്നെ
തേടിയെത്തുന്നവര്‍ക്കായ്
ചൂണ്ടി കാണിച്ചിടാന്‍
വഴി പറഞ്ഞു
കൊടുത്തിടാന്‍
ഒരു കൂരയുണ്ട്

എനിക്കായ്
മുദ്രണം ചെയ്ത
പോസ്റ്റുകള്‍, പുസ്തകങ്ങള്‍
വന്നണയാനായ്
ഒരു മേല്‍വിലാസമുണ്ട്

എങ്കിലോ
ആരുമെന്നേ
തേടിയെത്തിയില്ല
പോസ്റ്റുമാന്‍ പലയാവര്‍ത്തി
എന്‍ മുന്നിലൂടെ
നടന്നത് മിച്ചം

ഒരു നാളെന്‍ ഹൃദയം
മൗനമായ നേരത്തതാ
നിശ്ചലമായിരിക്കുമെന്നെ
പുല്‍കാന്‍
ആളുകള്‍ തടിച്ചു കൂടുന്നു

ഉച്ചത്തിലുച്ചത്തില്‍
ഞാന്‍ ആര്‍ത്തു ചോദിച്ചു
ഇന്നെന്‍ വിലാസം
മാറ്റിയെഴുതിയോ…?

Back to Top