3 Thursday
July 2025
2025 July 3
1447 Mouharrem 7

ആര്‍ കെ ആയിഷ ഹജ്ജുമ്മ

അബൂബക്കര്‍ പുറായില്‍


ഓമശ്ശേരി: കെ എന്‍ എം(മര്‍ക്കസുദ്ദഅവ) ശാഖാ പ്രസിഡണ്ടും ആദ്യകാല മുജാഹിദ് പ്രവര്‍ത്തകനുമായിരുന്ന പരേതനായ ആര്‍ കെ ഇമ്പിച്ചാലി സാഹിബിന്റെ ഭാര്യ ആര്‍ കെ ആയിഷ ഹജ്ജുമ്മ (73) നിര്യാതയായി.
എം ജി എം പ്രവര്‍ത്തകയായിരുന്ന അവര്‍ സ്ത്രീകള്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കാന്‍ പേടിച്ചിരുന്ന കാലത്ത് സധൈര്യം മുന്നോട്ട് വരികയും സ്‌റ്റേജില്‍ കയറി സംസാരിക്കുകയും ചെയ്ത ധീരവനിതയായിരുന്നു. ശബാബിന്റെയും പുടവയുടെയും സ്ഥിരം വായനക്കാരിയായിരുന്നു. പഠന ക്ലാസുകളില്‍ സജീവമായിരുന്ന അവര്‍ വിശുദ്ധ ഖുര്‍ആന്റെ പഠനത്തില്‍ അതീവ തല്‍പരയുമായിരുന്നു. മക്കള്‍: സഫിയ, സുബൈദ, ബുഷ്‌റ. പരേതക്ക് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.

Back to Top