5 Friday
December 2025
2025 December 5
1447 Joumada II 14

ലിബിയ തെരഞ്ഞെടുപ്പ് ജനുവരിയിലേക്ക് മാറ്റി


നിയമസഭാ തെരഞ്ഞെടുപ്പ് ജനുവരിയിലേക്ക് മാറ്റിയതായി രാജ്യത്തെ കിഴക്കന്‍ ആസ്ഥാനമായുള്ള പാര്‍ലമെന്റ് അറിയിച്ചു. ഡിസംബര്‍ 24ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പാണ് ജനുവരിയിലേക്ക് നീട്ടിവെച്ചിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് 30 ദിവസങ്ങള്‍ക്ക് ശേഷം പ്രതിനിധിസഭയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പാര്‍ലമെന്റ് വക്താവ് അബ്ദുല്ല ബലീജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
വര്‍ഷങ്ങളുടെ വിഭാഗീയതക്കും സംഘര്‍ത്തിനും ശേഷം രാജ്യത്തെ ഏകീകരിക്കുന്നതിന് തെരഞ്ഞെടുപ്പ് സഹായിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, ഭരണഘടനാപരവും നിയമപരവുമായ അടിസ്ഥാനങ്ങളിലെ തര്‍ക്കങ്ങള്‍ രാജ്യത്തെ കിഴിക്കും പടിഞ്ഞാറും തമ്മിലെ അകള്‍ച്ചയുടെ വ്യാപ്തി വെളിപ്പെടുത്തുകയാണ്. കിഴക്കന്‍ നഗരമായ തബ്‌റുക്ക് ആസ്ഥാനമായുള്ള പ്രതിനിധിസഭ പടിഞ്ഞാറന്‍ നഗരമായ ട്രിപളിയിലെ ബോഡിയോട് തെരഞ്ഞെടുപ്പ് നിയമ സംബന്ധിയായി വിയോജിപ്പിലാണ്.

Back to Top