3 Wednesday
December 2025
2025 December 3
1447 Joumada II 12

കൂടുതല്‍ അറബ് രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുമെന്ന് ഇസ്‌റയേല്‍


കൂടുതല്‍ അറബ് രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുമെന്ന് ഇസ്‌റയേല്‍ വിദേശകാര്യ മന്ത്രി യെയ്ര് ലാപിഡ്. കഴിഞ്ഞ ദിവസം വടക്കേ അമേരിക്ക ന്‍ ജൂത ഫെഡറേഷന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ അറബ് രാജ്യങ്ങളുടെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ഇത് നമ്മുടെ മുന്നോട്ട്‌പോക്കിന് ദോഷകരമായി ബാധിക്കും, പക്ഷേ തീര്‍ച്ചയായും, ഞങ്ങള്‍ അമേരിക്കയിലും ബഹ്‌റൈനിലും മൊറോക്കോയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ലാപിഡ് പറഞ്ഞു.
ഇതിനര്‍ഥം, നമ്മള്‍ പ്രവര്‍ത്തിക്കേണ്ട ഫലസ്തീന്‍ പ്രശ്‌നത്തെ എന്നെന്നേക്കുമായി അവഗണിക്കുന്നു എന്നല്ല, അതിനുവേണ്ടിയും ഞങ്ങള്‍ പ്രവര്‍ത്തിക്കും.
ഗസ്സയിലും വടക്കന്‍ ഹിസ്ബുല്ലയിലും ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബ്രഹാം ഉടമ്പടി എന്നറിയപ്പെടുന്ന സമാധാന ഉടമ്പടികള്‍ 2020 സെപ്റ്റംബറിലാണ് ഇസ്‌റായേലുമായി യു എ ഇയും ബഹ്‌റൈനും ഒപ്പുവെച്ചത്.
തുടര്‍ന്ന് ബന്ധം സാധാരണ നിലയിലാക്കാന്‍ സുഡാനും മൊറോക്കോയും രംഗത്തെത്തി. ഈ നടപടിയെ ശക്തമായി അപലപിച്ച ഫലസ്തീന്‍ ഇത് തങ്ങളെ പിന്നില്‍ നിന്ന് കുത്തിയതാണെന്ന് വിമര്‍ശിച്ചിരുന്നു.

Back to Top