8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്‌

കെ ഇസെഡ് ദാനിഷ്‌


സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ SSLC/THSLC അല്ലെങ്കില്‍ പ്ലസ് 2/VHSE തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ബി പി എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണനയുണ്ട്. ഇവരുടെ അഭാവത്തില്‍ 8 ലക്ഷം വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള എ പി എല്‍ വിഭാഗക്കാരെയും പരിഗണിക്കുന്നതാണ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.minortiywelfare.kerala.gov.in സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ഒക്ടോബര്‍ 20
ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്
ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പായ ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം.
9,10 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 5000 രൂപയും 11,12 ക്ലാസ്സുകളിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയും സ്‌കോളര്‍ഷിപ്പ് ലഭിക്കും.
വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.scholarships.gov.in. അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2021 നവംബര്‍ 30.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x