26 Monday
January 2026
2026 January 26
1447 Chabân 7

മതനേതാക്കള്‍ മതത്തിന്റെ മാനവികത പ്രചരിപ്പിക്കണം


കണ്ണൂര്‍: മതത്തിന്റെ മാനവിക മുഖമാണ് മതനേതാക്കള്‍ സമൂഹത്തെ പരിചയപ്പെടുത്തേണ്ടതെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ കണ്ണൂര്‍ ജില്ലാ നേതൃസംഗമം. മതമൂല്യങ്ങളോട് യാതൊരു പ്രതിബന്ധതയുമില്ലാതെ അധര്‍മത്തില്‍ മുഴുകുന്ന മതനാമധാരികള്‍ ചെയ്യുന്ന കുറ്റങ്ങളുടെ പേരില്‍ എതെങ്കിലും മതത്തേയോ മതവിഭാഗത്തെയോ വളഞ്ഞിട്ടാക്രമിക്കുന്നത് നാം കാത്തു പോരുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടു നില്‍ക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
ചില മതമേലധ്യക്ഷന്മാരുടെ വിവാദ പ്രസ്താവനകള്‍ സമൂഹത്തില്‍ വിഭജന പ്രവണതയുണ്ടാക്കിയ സാഹചര്യത്തില്‍ മത സംഘടനാ നേതാക്കളുടേയും പണ്ഡിതരുടേയും യോഗം വിളിച്ച് ചേര്‍ത്ത് പ്രശ്‌നപരിഹാരത്തിന്ന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ കണ്ണൂര്‍ ജില്ലാ നേതൃത്വ സംഗമം ആവശ്യപ്പെട്ടു. സംഘര്‍ഷം ലഘൂകരിക്കാനും നഷ്ടപ്പെട്ട പരസ്പര മൈത്രിയും ബഹുമാനവും വീണ്ടെടുക്കാനും ഇതാവശ്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന ഉപാധ്യക്ഷന്‍ ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, പി ടി പി മുസ്തഫ, വി വി മഹമൂദ്, സാദിഖ് മാട്ടൂല്‍, അനസ് തളിപ്പറമ്പ, വി സുലൈമാന്‍, അബ്ദുല്‍ ജബ്ബാര്‍ മൗലവി പൂതപ്പാറ, നൗഷാദ് കൊല്ലറത്തിക്കല്‍, ഫൈസല്‍ ചക്കരക്കല്ല്, സൈദ് കൊളേക്കര, അതാ ഉളള ഇരിക്കൂര്‍, ടി എം മന്‍സൂറലി, നാസര്‍ ധര്‍മ്മടം, അബ്ദുല്‍ ഗഫൂര്‍ കണ്ണൂര്‍, കെ സുഹാന, ബാസിത്ത് തളിപ്പറമ്പ, സി എം മുനീര്‍, മഹമൂദ് ഏഴര, മുഹമ്മദലി തലശ്ശേരി, ഹാരിസ് പുന്നക്കല്‍, ജാഫര്‍ സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.

Back to Top