23 Monday
December 2024
2024 December 23
1446 Joumada II 21

യുവത ഓഫീസ് ഉദ്ഘാടനം ചെയ്തു


കോഴിക്കോട്: യുവത ബുക്ഹൗസിന്റെ പുതിയ ഓഫീസ് സി ഐ ജി ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. യുവത ഡയരക്ടര്‍ പ്രൊഫ. കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി, ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, സംസ്ഥാന ഭാരവാഹികളായ യൂനുസ് നരിക്കുനി, ജലീല്‍ വൈരങ്കോട്, ജലീല്‍ മദനി വയനാട്, മുഹ്‌സിന്‍ തൃപ്പനച്ചി, ശമീര്‍ ഫലാഹി, ഷാനവാസ് പറവന്നൂര്‍, ഐ വി അബ്ദുല്‍ജലീല്‍, യുവത ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ മുജീബ്‌റഹ്മാന്‍ കിനാലൂര്‍, ഡോ. ജാബിര്‍ അമാനി, സി ഇ ഒ ഹാറൂന്‍ കക്കാട് പങ്കെടുത്തു.
മലയാള പ്രസിദ്ധീകരണരംഗത്ത് നിറസാന്നിധ്യമായ യുവത ബുക്‌സ് 1987-ലാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ചത്. മത സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രൗഢമായ രണ്ട് ഡസനോളം പുസ്തകങ്ങള്‍ ഒന്നിച്ച് പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു രചനാ ലോകത്തേക്ക് യുവതയുടെ പ്രവേശനം. പുസ്തക പ്രസാധനരംഗത്ത് 34 വര്‍ഷങ്ങള്‍ പിന്നിടുന്ന യുവത മത ദാര്‍ശനിക പഠനങ്ങള്‍, ചരിത്ര ഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, സാംസ്‌കാരിക രചനകള്‍, ബാലസാഹിത്യങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചുവരുന്നു.
വിജ്ഞാനത്തിനൊപ്പം ജനപ്രിയ വായനയ്ക്കുള്ള കഥകള്‍, കവിതകള്‍, നോവലുകള്‍, ഓര്‍മക്കുറിപ്പുകള്‍ എന്നിവയും യുവത പുറത്തിറക്കിയിട്ടുണ്ട്. ‘ഇസ്‌ലാം അഞ്ച് വാള്യങ്ങളില്‍’, ‘ഹദീസ് സമാഹാരം അഞ്ച് വാള്യങ്ങളില്‍’ എന്നിവ യുവതയുടെ ബെസ്റ്റ് സെല്ലര്‍ റഫറന്‍സ് ഗ്രന്ഥങ്ങളാണ്. ‘1921 മലബാര്‍ സമരം ആറ് വാള്യങ്ങളില്‍’ ഗ്രന്ഥപരമ്പരയുടെ ഒന്നാം വാള്യമായ ‘പ്രതിരോധത്തിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും’ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Back to Top