ലബനാനില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍വരുന്നു

ലബനാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ലെബനാന്‍ പ്രസിഡന്‍സി അറിയിച്ചു. പ്രധാനമന്ത്രി നജീബ് മീഖാതി, പ്രസിഡന്റ് മൈക്കല്‍ ഔന്‍, എന്നിവര്‍ പാര്‍ലമെന്റ് സ്പീക്കല്‍ നബീഹ് ബരിയുടെ സാന്നിധ്യത്തി ല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ലബനാനില്‍ സര്‍ക്കാര്‍ ഇല്ലാതെയാണ് മുന്നോട്ടുപോയിരുന്നത്. ഇത് കാരണം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ‘സ്ഥിതി വളരെ സങ്കീര്‍ണമാണ്. പക്ഷേ, നമ്മള്‍ ലബനീസ് ആയി ഒന്നിച്ചാല്‍ അത് അസാധ്യമല്ല. നമുക്ക് കൈകള്‍ ഒന്നി ച്ചുചേര്‍ക്കാം, പ്രതീക്ഷയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പോകുകയാണ്’ പ്രധാനമന്ത്രി നജീബ് മിഖാതി മാധ്യമങ്ങളോട് പറഞ്ഞു. ബരിയുമായി സര്‍ക്കാര്‍ രൂപീകരണ ഉത്തരവില്‍ ഒപ്പുവയ്ക്കാന്‍ ഔനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റിന്റെ ബാബ്ദ കൊട്ടാരത്തില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പുതിയ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നതിനുമുമ്പ്, മന്ത്രിമാരുടെ അന്തിമ പട്ടികയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
