22 Wednesday
October 2025
2025 October 22
1447 Joumada I 0

യൂണിവേഴ്‌സിറ്റി നടപടി പിന്‍വലിക്കണം -എം എസ് എം

കണ്ണൂര്‍: കാവിവത്കരണത്തിന് കുടപിടിക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നടപടി പിന്‍വലിക്കണമെന്ന് എം എസ് എം ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എം എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് ‘തീംസ് ഇന്‍ ഇന്ത്യ പൊളിറ്റിക്കല്‍ തോട്ട്’ സിലബസില്‍ സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പോലുള്ള വര്‍ഗീയ ചിന്താഗതിക്കാരെ മഹാത്മാ ഗാന്ധിക്കും നെഹ്‌റുവിനുമൊപ്പം ഉള്‍പ്പെടുത്തി സംഘപരിവാറിനെ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നത് ചരിത്രത്തെ അപഹസിക്കുന്നതിന് തുല്യമാണെന്ന് യോഗം കുറ്റപ്പെടുത്തി. രാജ്യത്ത് നടക്കുന്ന വിദ്യാഭ്യാസ കാവിവത്കരണത്തിനെതിരെ മുഴുവന്‍ മതേതരത്വ ജനാധിപത്യ കക്ഷികളും ഒരുമിച്ച് രംഗത്ത് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഫായിസ് കരിയാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാസിത്ത് തളിപ്പറമ്പ്, ഇജാസ് ഇരിണാവ്, ഫയാസ് കരിയാട്, മുബശിര്‍ ഇരിക്കൂര്‍, റാഹിദ് മാട്ടൂല്‍, മുഹമ്മദ് ഇമാദ്, സഫ്‌വാന്‍ വളപട്ടണം, ഫര്‍ഹാന്‍ മാഹി സംസാരിച്ചു.

Back to Top