5 Friday
December 2025
2025 December 5
1447 Joumada II 14

ദശാബ്ദങ്ങള്‍ക്കിടെ സിറിയയിലേക്ക് ആദ്യ സന്ദര്‍ശനവുമായി ലബനാന്‍


ദശാബ്ദങ്ങള്‍ക്കിടെ സിറിയയിലേക്ക് ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനവുമായി ലബനാന്‍ സംഘം. കഴിഞ്ഞ ആഴ്ചയിലാണ് ലബനാന്‍ ധനകാര്യ മന്ത്രി ഗാസി വസ്‌നി, ഊര്‍ജ മന്ത്രി റെയ്മണ്ട് ഗജര്‍, പൊതുസുരക്ഷ ഏജന്‍സി ചീഫ് അബ്ബാസ് ഇബ്‌റാഹിം, സയ്‌ന അകര്‍ എന്നിവരടങ്ങിയ സംഘം ബെയ്‌റൂതിലെത്തിയത്. ഇവരെ സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മിഖ്ദാദ് സ്വീകരിച്ചു. യുദ്ധ കലുഷിത രാജ്യമായ സിറിയയില്‍ നിന്ന് ഗ്യാസ് ഇറക്കുമതിയടക്കം ചര്‍ച്ച ചെയ്യാനാണ് യാത്ര. 10 വര്‍ഷത്തിനിടെ ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗികമായി നയതന്ത്ര ചര്‍ച്ച നടത്തുന്നത്. ലബനാനിലെ ഊര്‍ജ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി ജോര്‍ദാന്‍ വഴി സിറിയയിലേക്ക് പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശമെന്ന് ലബനാന്‍ ഊര്‍ജകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് എ എഫ് പി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തില്‍ നിന്ന് സിറിയ വഴി ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ ലബനാനെ അനുവദിച്ച 2009-ലെ കരാര്‍ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.

Back to Top