23 Monday
December 2024
2024 December 23
1446 Joumada II 21

സുഊദി ഇസ്‌ലാഹി സെന്റര്‍ ത്രൈമാസ കാമ്പയ്ന്‍; സ്വാഗതസംഘം രൂപീകരിച്ചു


റിയാദ്: ‘ഉത്തമ കുടുംബം സുരക്ഷിത സമൂഹം’ സന്ദേശവുമായി സുഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഫാറൂഖ് സ്വലാഹി ജുബൈല്‍ (ചെയര്‍മാന്‍), ഹസ്‌ക്കര്‍ ഒതായി ബുറൈദ (കണ്‍വീനര്‍) സലാഹ് കാരാടന്‍, ഷാജഹാന്‍ ചളവറ, ജരീര്‍ വേങ്ങര, സിറാജ് റിയാദ്, നസ്‌റുല്ല ദമ്മാം, സയ്യിദ് സുല്ലമി തുറൈഫ്, ഷഫീഖ് റിയാദ്, നൗഷാദ് ദമ്മാം, ശക്കീല്‍ ബാബു ജിദ്ദ, മുജീബ് തയ്യില്‍ ദമ്മാം, സലീം കടലുണ്ടി, ശുക്കൂര്‍ മൂസ ജുബൈല്‍, ജബ്ബാര്‍ പാലത്തിങ്ങല്‍, ഉബൈദ് കക്കോവ്, സുല്‍ഫീക്കര്‍ ഒറ്റപ്പാലം, സലിം അല്‍ഹസ, യൂസുഫ് മക്ക, വഹീദുദ്ദീന്‍ ദമ്മാം, അബ്ദുല്‍ഗനി ജിദ്ദ, ഷാജഹാന്‍ പുല്ലിപ്പറമ്പ് (സബ്കമ്മിറ്റി ഭാരവാഹികള്‍) എന്നിവരെ തിരഞ്ഞെടുത്തു.
കാമ്പയിന്റെ ലോഗോ ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം പ്രകാശനം ചെയ്തു. സലാഹ് കാരാടന്‍, ജരീര്‍ വേങ്ങര, ഇസ്‌ലാഹി സെന്റര്‍ ജിദ്ദ പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ വളപ്പന്‍, അബ്ദുല്‍ഗനി, ശകീല്‍ ബാബു പങ്കെടുത്തു.

Back to Top