ഒ എന്‍ ആമിന
മുജീബ് റഹ്മാന്‍ പാലക്കല്‍
തിരുവണ്ണൂര്‍: പരേതനായ വാഴയില്‍ മമ്മദ് ഹാജിയുടെ ഭാര്യ ഒ എന്‍ ആമിന നിര്യാതയായി. എം ജി എം യൂണിറ്റ് പ്രസിഡണ്ട്, തിരുവണ്ണൂര്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍, ഹെല്‍പിംഗ് ഹാന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ലേഡീസ് വംഗ് മെമ്പര്‍ തുടങ്ങി പ്രബോധന, ജീവകാരുണ്യ, സേവന പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു. പല വര്‍ഷങ്ങളിലും പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് മാസങ്ങളോളം ആമിനതാത്ത തന്റെ വീട് തുറന്നുകൊടുത്തത് അവരുടെ സഹജീവി സ്‌നേഹത്തിന്റെയും കരുണയുള്ള മനസ്സിന്റെയും ഉത്തമ ഉദാഹരണമാണ്. പൂക്കിപ്പറമ്പ് ബസ്സപകടത്തില്‍ ഭര്‍ത്താവ് മരണപ്പെട്ട ദിവസം അവര്‍ പ്രകടിപ്പിച്ച സഹനശക്തി ഏവരെയും അത്ഭുതപ്പെടുത്തുകയും അവരുടെ ഈമാനിന്റെ ശക്തി ബോധ്യപ്പെടുത്തി തരികയും ചെയ്ത സംഭവമായിരുന്നു.
മസ്ജിദുല്‍ മുജാഹിദീനും ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങളുമായി ആമിനതാത്തയുടെ ബന്ധം വളരെ ആഴമേറിയതായിരുന്നു. ജുമുഅ ജമാഅത്തുകള്‍, ഇഅ്തികാഫ്, പഠനക്ലാസുകള്‍, ഖുര്‍ആന്‍ പഠന പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവയിലെല്ലാം അവര്‍ സ്ഥിര സാന്നിധ്യമായിരുന്നു. പ്രദേശത്ത് മത പ്രഭാഷണത്തിനു വന്നിരുന്ന പഴയകാല മുജാഹിദ് പണ്ഡിതരും നേതാക്കളും ഖത്തീബുമാരും ഇമാമുമാരും ആമിനതാത്തയുടെ സ്‌നേഹത്തോടെയുള്ള ഭക്ഷണം കഴിച്ചണ് മടങ്ങിയത്. മക്കള്‍: വാഴയില്‍ അബൂഹനീഫ, സിദ്ദീഖ് തിരുവണ്ണൂര്‍ (ഐ എസ് എം സിറ്റി സൗത്ത് മണ്ഡലം പ്രസിഡന്റ്), സീനത്ത്, നസ്‌റി. അല്ലാഹു പരേതക്ക് വീഴ്ചകള്‍ പൊറുത്തു കൊടുക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ. (ആമീന്‍)