28 Friday
August 2026
2026 August 28
1448 Rabie Al-Awwal 14

കാരക്കുഴിയില്‍ ആലി

എം കെ പോക്കര്‍ സുല്ലമി പുത്തൂര്‍


ഓമശ്ശേരി: കരുവമ്പൊയില്‍ സ്വദേശിയും ഓമശ്ശേരിയില്‍ താമസക്കാരനുമായിരുന്ന കാരക്കുഴിയില്‍ ആലി നിര്യാതനായി. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ വശ്യതയും പുഞ്ചിരി തൂകുന്ന മുഖവും ഓര്‍മകളില്‍ തങ്ങിനില്‍ക്കുന്നു. മത സംരംഭങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു പരേതന്‍. പ്രയാസങ്ങള്‍ക്കിടയിലും പണ്ഡിതന്‍മാരടക്കമുള്ളവര്‍ക്ക് ആതിഥ്യം നല്‍കാന്‍ വലിയ താല്‍പര്യമായിരുന്നു. എല്ലാ മക്കളും ദീനീ താല്‍പര്യവും പ്രവര്‍ത്തനവും കാത്തു സൂക്ഷിക്കുന്നവരാണെന്നത് അഭിമാനകരമാണ്. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top