1 Tuesday
July 2025
2025 July 1
1447 Mouharrem 5

എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല ഷഹീര്‍ പുല്ലൂര്‍ പ്രസിഡന്റ്, ഫഹീം സെക്രട്ടറി


മഞ്ചേരി: എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ ഭാരവാഹികളെ ജില്ലാ പ്രതിനിധി സംഗമം ‘ലീഡ് ഇറ’ തെരഞ്ഞെടുത്തു. ഷഹീര്‍ പുല്ലൂര്‍ (പ്രസിഡന്റ്), ഫഹീം അരീക്കോട് (സെക്രട്ടറി), നജീബ് തവനൂര്‍ (ട്രഷറര്‍), തമീം എടവണ്ണ, റോഷന്‍ പൂക്കോട്ടുംപാടം, മുഹ്‌സിന്‍ കുനിയില്‍, അന്‍ജിത് അരിപ്ര (വൈ.പ്രസി), ജംഷാദ് എടക്കര, ഹബീബ് കാട്ടുമുണ്ട, ആദില്‍ കുനിയില്‍, ജൗഹര്‍ അരൂര്‍ (ജോ.സെക്രട്ടറി), നവാസ് വാഴക്കാട്, ആസാദ് തെക്കുംപുറം, അജ്മല്‍ ഫാറൂഖി, അജ്മല്‍ കൂട്ടില്‍, സഹല്‍ ആലുക്കല്‍, റഫീഖ് അകമ്പാടം (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, വി ടി ഹംസ, മൂസാ സുല്ലമി ആമയൂര്‍, മുഹ്‌സിന്‍ തൃപ്പനച്ചി, അദീബ് പൂനൂര്‍, ജസീം സാജിദ്, സമദ് ചുങ്കത്തറ, ലുഖ്മാന്‍ പോത്തുകല്ല്, താഹിറ ടീച്ചര്‍ മോങ്ങം, ഡോ. സി എ ഉസാമ, ഫഹീം പുളിക്കല്‍, മുസ്ഫര്‍ മമ്പാട്, ഷഹീര്‍ തെരട്ടമ്മല്‍, ജുനൈസ് മുണ്ടേരി, കെ പി മുഹ്‌സിന്‍, അജ്മല്‍ പോത്തുകല്ല് പ്രസംഗിച്ചു.

Back to Top