ഇസ്‌റാഈലിന് നിരീക്ഷക പദവി; അമ്പരന്ന് ദക്ഷിണാഫ്രിക്ക

ആഫ്രിക്കന്‍ യൂണിയനില്‍ ഇസ്‌റാഈലിന് നിരീക്ഷക പദവി നല്‍കാനുള്ള കമ്മീഷന്റെ തീരുമാനം അമ്പരപ്പിക്കുന്നുതാണെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. അംഗങ്ങളോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം നീതീകരിക്കാനും ന്യായീകരിക്കാനും കഴിയാത്തതാണെന്ന് ദക്ഷിണാഫിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 20 വര്‍ഷത്തെ നയതന്ത്ര ശ്രമങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് ഇസ്‌റാഈല്‍ ആഫ്രിക്കന്‍ യൂണിയന്‍ നിരീക്ഷക പദവി നേടുന്നത്. ഇസ്‌റാഈലിന് ഒ എ യുവില്‍ (ഛൃഴമിശമെശേീി ീള അളൃശരമി ഡിശ്യേ) നേരത്തെ അംഗത്വമുണ്ടായിരുന്നെങ്കിലും, 2002-ല്‍ ഒ എ യു പിരിച്ചുവിടുകയും പകരം എ യു (അളൃശരമി ഡിശീി) വരികയും ചെയ്ത സാഹചര്യത്തില്‍ അത് നേടിയെടുക്കുന്നതില്‍ കാലതാമസം നേരിടുകയായിരുന്നു. നിയമവിരുദ്ധ കുടിയേറ്റം തുടരുകയും ബോംബാക്രമണത്തിലൂടെ ഫലസ്തീന്‍ ജനതയെ പുറത്താക്കുകയും ചെയ്ത ഒരു വര്‍ഷത്തില്‍ ആഫ്രിക്കന്‍ യൂണിയന്റെ ഈ തീരുമാനം അത്ഭുതപ്പെടുത്തുന്നതാണെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പറഞ്ഞു.
