23 Monday
December 2024
2024 December 23
1446 Joumada II 21

യാത്രയയപ്പ് നല്‍കി


ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സ്ഥാപകപ്രവര്‍ത്തകന്‍ യുസുഫ് അലിക്ക് ഇസ്‌ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി ഉപഹാരം നല്‍കി. കുവൈത്ത് എയര്‍വേയ്‌സ് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച യൂസുഫ് അലി 1980-ല്‍ ഇസ്‌ലാഹി സെന്ററിന് രൂപം നല്‍കാന്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ പങ്കെടുത്തയാളാണ്. ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, മുജീബ് കുനിയില്‍, ഷാഹുല്‍ നന്മണ്ട, ഉമര്‍ ഫാറൂഖ് പങ്കെടുത്തു.

Back to Top