5 Friday
December 2025
2025 December 5
1447 Joumada II 14

യൂറോപ്യന്‍ യൂണിയന്റെ ഹിജാബ് നിരോധിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് തുര്‍ക്കി


ഹിജാബ് നിരോധിക്കാന്‍ അനുമതി നല്‍കിയുള്ള യൂറോപ്യന്‍ യൂണിയന്റെ ഉന്നതകോടതിയുടെ വിധിയെ അപലപിച്ച് തുര്‍ക്കി രംഗത്ത്. ചില നിബന്ധനകളോടെ ജോലിസ്ഥലത്ത് ഹിജാബ് നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് കഴിഞ്ഞയാഴ്ചയാണ് ഇ യു ഉന്നത കോടതി അനുമതി നല്‍കിയത്. കോടതി വിധി മതസ്വാതന്ത്ര്യങ്ങള്‍ക്കു നേരെയുള്ള വ്യക്തമായ ലംഘനമാണെന്നും ഈ നീക്കം യൂറോപ്പിലെ മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ മുന്‍വിധികള്‍ വര്‍ധിപ്പിക്കുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഈ വിധി ഇസ്‌ലാമോഫോബിയയുടെ അടയാളമാണ്. യൂറോപ്പിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ മതവിശ്വാസങ്ങള്‍ക്ക് നേരെയുള്ള വിവേചനം വര്‍ധിക്കുന്ന ഒരു കാലഘട്ടത്തിലാണ് പുതിയ വിധി വരുന്നതെന്നും പ്രസ്താനയില്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്പിനെ പിടികൂടിയ ഇസ്‌ലാമോഫോബിയ, വര്‍ഗീയത, വിദ്വേഷം എന്നിവ ഉയര്‍ന്നുവരുന്ന ഒരു സമയത്ത്, മതസ്വാതന്ത്ര്യത്തെ അവഗണിക്കുകയും വിവേചനത്തിന് അടിസ്ഥാനവും നിയമപരമായ പരിരക്ഷയും സൃഷ്ടിക്കുകയും ചെയ്യുകയാണ് ഈ വിധിയിലൂടെയെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

Back to Top