23 Thursday
October 2025
2025 October 23
1447 Joumada I 1

ഡോ. നസീര്‍ ഹുസൈന്‍ അഹ്മദ്

സലീം കരുനാഗപ്പള്ളി


കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ ഇസ്‌ലാഹി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖനായ ഡോ. നസീര്‍ ഹുസൈന്‍ അഹ്മദ് (74) നിര്യാതനായി. ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ഒരു ഡോക്ടര്‍ എന്നതിലുപരി തങ്ങളുടെ കൂട്ടത്തിലൊരാളായി കണ്ട് സ്‌നേഹ ബഹുമാനങ്ങള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അദ്ദേഹം 45 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുഹൃത്ത് മര്‍ഹും മന്‍സൂര്‍ ഡോക്ടര്‍ക്കൊപ്പം കരുനാഗപ്പള്ളി പുത്തന്‍ തെരുവ് പ്രദേശത്ത് എത്തുന്നത്. രണ്ടുപേരും ചേര്‍ന്ന് ഒരു നഴ്‌സിംഗ് ഹോം തുടങ്ങുകയും ഏത് സാധാരണക്കാരനും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. കറകളഞ്ഞ ഏകദൈവാരാധനയില്‍ ആകൃഷ്ടനായതു മുതല്‍ ദഅവ രംഗത്ത് തങ്ങളുടേതായ പങ്ക് വഹിച്ച് കൊണ്ട് തെക്കന്‍ കേരളത്തിലെ ഇസ്‌ലാഹി ചരിത്രത്തിന്റെ ഭാഗമായി മാറി. തിരുകൊച്ചി നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കൊടുങ്ങല്ലൂര്‍ മുഹ്‌സിന്‍ ബിന്‍ അഹമ്മദിന്റെ മകനും മുന്‍ സ്പീക്കര്‍ സീതി ഹാജിയുടെ സഹോദരീ പുത്രനുമാണ്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top