വിജയികളെ ആദരിച്ചു
ആലപ്പുഴ: വിവിധ മത്സരങ്ങളിലെ ജേതാക്കളെ ജില്ലാ എം ജി എം കമ്മിറ്റി ആദരിച്ചു. എം ജി എം സംസ്ഥാന തലത്തില്‍ നടത്തിയ വായനാ മത്സരത്തില്‍ ഒന്നാംസ്ഥാം നേടിയ എം ജി എം ജില്ലാ ട്രഷറര്‍ ഷൈനി ഷമീര്‍, തബ്ദീല്‍ വിജയികളായ ശിഫ ഫാത്തിമ, തമ്മന്ന തസ്‌ലിം, ജഹാന സജീദ് എന്നിവരെയാണ് ആദരിച്ചത്. ആലപ്പഴ നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആര്‍ വിനീത ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ വൈസ് പ്രസിഡന്റ് സഫല നസീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. ബേനസീര്‍ കോയ തങ്ങള്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി എ പി നൗഷാദ്, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി, എം ജി എം സ്റ്റുഡന്റസ് വിംഗ് സെക്രട്ടറി ആലിയ മുബാറക് പ്രസംഗിച്ചു.