8 Tuesday
July 2025
2025 July 8
1447 Mouharrem 12

പി ടി മമ്മദ്കുട്ടി മാസ്റ്റര്‍


പുളിക്കല്‍: റിട്ട. അധ്യാപകനും മുജാഹിദ് പ്രവര്‍ത്തകനുമായ തേറുവീട്ടില്‍ പി ടി മമ്മദ്കുട്ടി മാസ്റ്റര്‍ (63) നിര്യാതനായി. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) പുളിക്കല്‍ മണ്ഡലം സെക്രട്ടറിയും ആലുങ്ങല്‍ ശാഖാ കമ്മിറ്റി അംഗവുമായിരുന്നു. ആദ്യകാല വളണ്ടിയര്‍ വിംഗ് മണ്ഡലം കണ്‍വീനറായിരുന്നു. ഒളവണ്ണ കമ്പിളിപ്പറമ്പ് എ യു പി സ്‌കൂളില്‍ നിന്ന് വിരമിച്ച ശേഷം കൊട്ടപ്പുറം മുജാഹിദ് മദ്‌റസയിലും പുളിക്കല്‍ മദ്‌റസത്തുല്‍ ഫുര്‍ഖാനിലും ജോലി ചെയ്തു. സംഘടനകളുടെ നേതൃപദവികളില്‍ വരാന്‍ താല്‍പര്യം കാണിക്കാതെ, താന്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വളരെ ഭംഗിയായി നിര്‍വ്വഹിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്.
ഭാര്യ: സുബൈദ. മക്കള്‍: ഷഹനാസ്, ബാസില, നസീഹ് മുഹമ്മദ്, സമീഹ് മുഹമ്മദ്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.
ജമാല്‍ പുളിക്കല്‍

Back to Top