ആണവ കരാറിലേക്ക് ഇറാന്‍ മടങ്ങണമെന്ന മുന്നറിയിപ്പുമായി യു എസും ഫ്രാന്‍സും

ഇറാന് ആണവ കരാറിലേക്ക് മടങ്ങാനുളള സമയം കഴിഞ്ഞുവെന്ന് മുന്നറിയിപ്പ് നല്‍കി യു എസും ഫ്രാന്‍സും. ചര്‍ച്ച തുടര്‍ന്നാല്‍ ഇറാനിലെ തന്ത്രപ്രധാനമായ അറ്റോമിക് പ്രവര്‍ത്തനങ്ങള്‍ മുന്നേറുമെന്ന ആശങ്ക യു എസും ഫ്രാന്‍സും പങ്കുവെച്ചു. ഡൊണള്‍ഡ് ട്രംപിന്റെ നാല് വര്‍ഷത്തെ അസ്വസ്ഥതക്ക് ശേഷം, ഫ്രാന്‍സിലേക്കുള്ള ആദ്യ ഉന്നതതല സന്ദര്‍ശനത്തില്‍, യു എസ് പ്രസിഡന്റ് ജോ ബൈഡനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും, ഫ്രഞ്ച് പ്രതിനിധികളും സഹകരണത്തിന്റെ പുതിയ ഭാവത്തെ അഭിവാദ്യം ചെയ്തു. മാസങ്ങളായി വിയന്നയില്‍ ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഇറാന്‍ ഇളവ് വരുത്തുന്നില്ലെങ്കില്‍ ട്രംപ് ഏകപക്ഷീയമായി പിന്‍വാങ്ങിയ 2015-ലെ ആണവ കരാര്‍ പദ്ധതിയിലേക്ക് മടങ്ങാനുള്ള ബൈഡന്റെ പ്രധാന വാഗ്ദാനം സങ്കീര്‍ണമാകുമെന്ന് യു എസും ഫ്രാന്‍സും പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇബ്‌റാഹീം റഈസി വിജയിച്ചത് മുതല്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
