വെളിച്ചം ഓണ്‍ലൈന്‍ പഠനപദ്ധതി സഊദിയില്‍ മൂന്നാംഘട്ടത്തിനു തുടക്കമായി
ജിദ്ദ: അക്ഷര വായനയില്‍ ഒതുക്കാതെ ഖുര്‍ആനിക ദൃഷ്ടാന്തങ്ങളെ പഠനവിധേയമാക്കി ഖുര്‍ആന്‍ വിശദീകരിക്കുന്ന മഹാത്ഭുതങ്ങളും യാഥാര്‍ഥ്യങ്ങളും കണ്ടെത്താന്‍ മതപണ്ഡിതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് വെളിച്ചം സഊദി ഓണ്‍ലൈന്‍ പഠനപദ്ധതി മൂന്നാംഘട്ടം ഉദ്ഘാടന സംഗമം ആവശ്യപ്പെട്ടു. കെ ജെ യു സംസ്ഥാന പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഫാറൂഖ് സ്വലാഹി എടത്തനാട്ടുകര അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ മുഖ്യഭാഷണം നടത്തി. ചീഫ് കോര്‍ഡിനേറ്റര്‍ ഹാരിസ് കടലുണ്ടി പദ്ധതി വിശദീകരിച്ചു. ജി സി സി ഇസ്‌ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍, ഷാജഹാന്‍ ചളവറ, ജരീര്‍ വേങ്ങര, അഫ്രിന്‍ അഷ്‌റഫ് അലി പ്രസംഗിച്ചു. വിശുദ്ധ ഖുര്‍ആനിലെ മുഅ്മിനൂന്‍, നൂര്‍ അധ്യായങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനമത്സര പദ്ധതി. www.velichamonline.islahiweb.org വെ ബ് സൈറ്റ് വഴിയോ വെളിച്ചം ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ velicham online വഴിയോ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും മത്സരത്തില്‍ പങ്കെടുക്കാം
